നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ചിത്രത്തിൽ മണിയൻപിള്ള രാജു അഭിനയിച്ച ഹിച്ച്ക്കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രത്തെയും അദ്ദേഹം മമ്മൂട്ടിയോട് പറഞ്ഞ 'വാരിക്കുഴിയിലെ കൊലപാതകം' എന്ന കഥയും സിനിമാപ്രേമികൾ അത്ര പെട്ടന്ന് മറക്കാൻ ഇടയില്ല. അതേപേരിൽ മലയാളത്തിൽ ഒരു സിനിമ റിലീസിനൊരുങ്ങുകയാണ്. യുവ സംവിധായകന് രെജിഷ് മിഥിലയുടെ ആദ്യ സ്വതന്ത്ര സിനിമയാണിത്. കഥയും തിരക്കഥയും രെജിഷിന്റെ തന്നെയാണ്.
അമിത് ചക്കാലക്കല്‍, ദിലീഷ് പോത്തൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. പുതുമുഖങ്ങള്‍ക്കൊപ്പം വാരിക്കുഴിയിലെ സിനിമ അനശ്വരമാക്കാന്‍ തഴക്കംവന്ന മുഖങ്ങളും ഉണ്ടാകും. മലയാളത്തിലെ ഏറ്റവും ജനപ്രിയ നടന്മാരില് ഒരാളും സിനിമയില്‍ അതിഥിവേഷത്തിലെത്തും. സംഗീതസംവിധായകന് മെജോ ജോസഫിന്റെ സംഗീതത്തില്‍ സംഗീതത്തില്‍ ഒരുങ്ങുന്ന ഗാനങ്ങള്‍ ആലപിക്കുന്നത് ബാഹുബലിയുടെ സംഗീത സംവിധായകന് എംഎംകീരവാണി. ഗായിക ശ്രേയാ ഘോഷാല്‍, റിയാലിറ്റി ഷോകളിലൂെട ശ്രേദ്ധേയനായ വൈഷണവ് എന്നിവരാണ്.
കോഴിക്കോട്ടെ യുവ വ്യവസായികളായ ഷിബു ദേവദത്ത് സുജിഷ് കൊളോത്തൊടി എന്നിവരാണ് സിനിമയുടെ നിർമാതാക്കള്‍. സിനിമയെ സ്നേഹിക്കുന്ന ഇരുവരുടെയും ആദ്യം സംരംഭമാണ് ഈ സിനിമ. കഥയിലെ പുതുമയും സംവിധായകന്റെ സമര്‍പ്പണ ബോധവുവാണ് പുതുമുഖ സംവിധായകന്റെ പരീക്ഷണത്തിന് മുതല്‍മുടക്കാന്‍ ഇരുവരും തയ്യാറായത്.

Comments
Post a Comment